വളാഞ്ചേരി : ഏഴുവയസ്സുകാരൻ കുളത്തില്‍ വീണു മരിച്ചു. വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി ഇരിമ്പിളിയം കൊടുമുടി തിരുവേഗപ്പുറക്കുഴിയിലെ പള്ളിയാലില്‍ താഴത്തേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകന്‍ മുഹമ്മദ് ഷാമില്‍ (7) ആണ് മരിച്ചത്.
കൊളമംഗലം എം ഇ ടി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷാമില്‍. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !