മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് മൺസൂൺ കാലത്ത് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സൗദി കെഎംസിസി പ്രസിഡന്റ് കെപി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കെഎംസിസി നേതാക്കൾ വിമാനത്താവള അഡ്വൈസറി ബോർഡ് ചെയർമാൻ പി.കെ കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്തി.
കരിപ്പൂരിലെ വിമാനാപകടം വിമാനത്താവളത്തിലെ സൗകര്യങ്ങളുടെയോ റൺവേയുടെയോ പ്രശ്നം കാരണമല്ലെന്ന് ബന്ധപ്പെട്ട അധികാരികളെല്ലാം പ്രാഥമിക നിരീക്ഷണം നടത്തിയിട്ടുണ്ട്. 32 വർഷത്തോളമായി കരിപ്പൂരിലേക്ക് ആയിരക്കണക്കിന് ദേശീയ, അന്തർദേശീയ വിമാനങ്ങൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നു. മൺസൂണിലും അല്ലാത്തപ്പോഴും ഒരിക്കൽ പോലും റൺവേ സംബന്ധമായോ മറ്റൊ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നിരിക്കെ വലിയ വിമാനങ്ങളുടെ വിലക്ക് നീതീകരിക്കാനാവാത്തതാണ്.
കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാനും വികസന പ്രവർത്തനങ്ങൾക്കും ദൈനം ദിനമെന്നോണം നേതൃത്വം നൽകുന്ന അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപി ഇക്കാര്യത്തിലും അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി നേതാക്കൾ പികെ കുഞ്ഞാലിക്കുട്ടി എംപിയെ കണ്ടത്.
വിഷയത്തിൽ കേന്ദ്ര മന്ത്രിയുമായും മറ്റും സംസാരിച്ചിട്ടുണ്ടെന്നും വൈഡ് ബോഡി വിമാനങ്ങളുടെ വിലക്ക് നീക്കാൻ ആവശ്യമായ ഇടപെടൽ നടത്തുന്നത് തുടരുമെന്നും പികെ കുഞ്ഞാലിക്കുട്ടി കെഎംസിസി നേതാക്കളോട് പറഞ്ഞു. പിഎം അബ്ദുൽ ഹഖ്, സികെ ഷാക്കിർ, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പിഎ ജബ്ബാർ ഹാജി എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !