രണ്ടത്താണിയിലെ മത സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് തലമുറകൾക്ക് അക്ഷരം പകർന്നു നൽകിയ കെ.സി. മൊയ്തീൻ കുട്ടി മാസ്റ്റർ (95) അന്തരിച്ചു.
രണ്ടത്താണി മസ്ജിദുറഹ്മാനി കമ്മിറ്റിസ്ഥാപകനേതാക്കളിലൊരാളായിരുന്നു. ദീർഘകാലം കമ്മിറ്റി ഉപദേശക സമിതി അംഗവുമായിരുന്നു..
35 വർഷത്തെ അധ്യാപന സേവനത്തിന് ശേഷം 1979 ൽ തോഴനൂർ വെസ്റ്റ് AMLPS ൽ നിന്ന് വിരമിച്ചു.
പ്രായഭേദമന്യേ ഇടപെടുന്ന ആരോടും നർമം കലർത്തി ഹൃദ്യമായി സംസാരിക്കുന്ന അദ്ദേഹം രണ്ടത്താണിയുടെ ചരിത്രത്തോടും പൈതൃകത്തോടുമൊപ്പം ഒരു നൂറ്റാണ്ടോളം നടന്നുനീങ്ങിയ വ്യക്തിത്വമാണ്. ഇസ്‌ലാമിക നവോത്ഥാന ചലനങ്ങളിൽ നേതൃ പരമായ പങ്കുവഹിച്ച അദ്ദേഹം ഇസ്ലാഹി നായകൻമാരുമായി അഗാധമായ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
മൂത്ത മകൻ മുഹമ്മദ് നേരത്തെ മരണപ്പെട്ടിരുന്നു. അബ്ദുസമദ്, അബ്ദുറഹിമാൻ, അബ്ദു റഷീദ്, ഹനീഫ, കുഞ്ഞിപ്പാത്തുമ്മ, സുബൈദ എന്നിവർ മക്കളും അബ്ദുള്ള (അരീക്കോട്), മുഹമ്മദ് അലി (കൽപകഞ്ചേരി ) ജാമാതാക്കളുമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !