കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് പുതിയ സമയക്രമീകരണം ഏര്‍പ്പെടുത്തി. ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാനും കൊവിഡ് വ്യാപന സാധ്യത കുറയ്ക്കാനുമായുള്ള നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനം. നിലവില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.
അക്കൗണ്ട് നമ്ബറും സമയവും
സേവിങ്‌സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് ഉപഭോക്താക്കളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയേക്കാം. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിന് അനുസരിച്ചായിരിക്കണം ഉപഭോക്താക്കള്‍ ബാങ്കില്‍ എത്തേണ്ടത്.
രാവിലെ 10-നും 12-നും ഇടയില്‍
അക്കൗണ്ട് നമ്ബര്‍ പൂജ്യം മുതല്‍ മൂന്നു വരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളില്‍ എത്താവൂ.
ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെ
നാലു മുതല്‍ ഏഴു വരെ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്ബറുള്ളവര്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെയാണ് ബാങ്ക് ഇടപാടുകള്‍ക്കായി ശാഖകളില്‍ എത്തിച്ചേരാവൂ.
2.30 മുതല്‍ 3.30 വരെ
അക്കൗണ്ട് നമ്ബര്‍ എട്ടിലും ഒമ്ബതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടര മുതല്‍ മൂന്നര വരെയും ബാങ്കുകളില്‍ എത്താം. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് മാത്രമാണ് നിയന്ത്രണം ബാധകമാകുന്നത്. ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !