തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 814 പേര്‍ക്ക് രോഗമുക്തി.
73 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. വിദേശത്തുനിന്നെത്തിയ 77 പേര്‍ക്കും മറ്റു സംസ്ഥാനത്തുനിന്നെത്തിയ 94 പേര്‍ക്കും 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാമ്ബുറം ഇമ്ബിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാര്‍, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീര്‍ എന്നിവരാണ് മരിച്ചത്.
അഞ്ചു ജില്ലകളില്‍ നൂറിനു മുകളിലാണ് രോഗ ബാധിതരുടെ കണക്ക്. തിരുവനന്തപുരത്തുതന്നെയാണ് കൂടുതല്‍ കേസുകള്‍. തിരുവനന്തപുരം 289, കാസര്‍കോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേര്‍ക്ക് രോഗമുക്തി. 27608 സാമ്ബിള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.
അതേ സമയം ഇടുക്കി ജില്ലയിലെ രാജമല മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ആശ്വാസധനമായി നല്‍കുന്നതിനും പരുക്കേറ്റവരുടെ ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !