റോഡ് ഷോയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്ന് പരാതി.
തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരന്‍.
ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടുന്നു. ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. കാറിന്റെ ഡോറില്‍ തൂങ്ങിയായിരുന്നു യാത്ര പ്രധാനമന്ത്രിയുടെ യാത്ര.
Content Highlights: Traveling by hanging from the door of the vehicle; Complaint against Prime Minister for violation of traffic rules
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !