സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നോട്കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് മൂലം കേരളത്തില്‍ മഴ കനക്കുമെന്നും കേന്ദ്രകാലാവസ്ഥ വിഭാഗം പറയുന്നു. ഇതിന് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം താത്കാലിക താമസ കേന്ദ്രങ്ങള്‍ ഇവര്‍ക്കായി ഒരുക്കും.
എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടേയും, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമിന്റേയും നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റ് സംസ്ഥാനത്തുണ്ട്. കൂടുതലായി ആറ് യൂണിറ്റ്കൂടി അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !