രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ ഗുരുതരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 52,509 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 857 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 19 ലക്ഷം കടന്നു. 12.82 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 5.86 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 39,795 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം അര ലക്ഷത്തിലേറെയാണ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 4.57 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. 16,142 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1.39 ലക്ഷം പേര്‍ക്കും തമിഴ്നാട്ടില്‍ 2.68 ലക്ഷം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 4033 പേരും ഗുജറാത്തില്‍ 2533 പേരും കര്‍ണാടകത്തില്‍ 2704 പേരും തമിഴ്നാട്ടില്‍ 4349 പേരും ഉത്തര്‍ പ്രദേശില്‍ 4349 പേരും മരിച്ചു. കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്ട്രയില്‍ 300 പേരും കര്‍ണാടകത്തില്‍ 110 പേരും തമിഴ്നാട്ടില്‍ 108 പേരുമാണ് മരിച്ചത്.
ലോകമെമ്ബാടും 1.87 കോടി ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1.19 കോടി പേര്‍ രോഗവിമുക്തരായി. ഏഴ് ലക്ഷത്തിലേറെ പേരാണ് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലും സൗത്ത് ആഫ്രിക്കയിലുമാണ് കൂടുതല്‍ കേസുകളും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 49.18 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. 1,60,290 പേര്‍ മരിച്ചു. ബ്രസീലില്‍ 28.08 പേര്‍ക്ക് കൊവിഡ് പിടിപ്പെട്ടു. 96,096 പേരാണ് മരിച്ചത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !