ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെ 21 പേരുടെ ഫലം പോസിറ്റീവ്
മലപ്പുറം: ജില്ലാ കലക്‌ടര്‍ കെ.ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെ നിരവധി ഉദ്യേഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സബ് കലക്‌ടര്‍ക്കും 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പോസിറ്റീവാണ്. കൂടുതല്‍ പേരെ വരുംദിവസങ്ങളില്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് കലക്‌ടര്‍, സബ് കലക്‌ടര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു മലപ്പുറം ജില്ലാ കലക്‌ടര്‍. വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കാേവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്‌ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് കലക്‌ടര്‍ ക്വാറന്റെെനില്‍ പ്രവേശിച്ചത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഗണ്‍മാന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ജില്ലാ പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ ഇന്നലെ മാത്രം 202 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 180 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !