ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വ്യാപാര മേളക്ക് ലുലു ഹൈപർമാർക്കറ്റിന്റെ സൗദി അറേബ്യയിലെ ശാഖകളിൽ തുടക്കമായി.
ഈ മാസം 18 വരെയുള്ള ഫെസ്റ്റില്‍ ഇന്ത്യയിലെ ഭക്ഷ്യവൈവിധ്യങ്ങളടക്കമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ലുലുവിെൻറ നേരിട്ടുള്ള വിതരണക്കാരുമായി സഹകരിച്ച് 2000ത്തോളം ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറ്റവും നല്ല പുതിയ വിഭവങ്ങള്‍ നല്‍കാനാവും. ഭൂമിശാസ്ത്രപരമായി സൗദിയുമായി അടുത്ത പ്രദേശമെന്ന നിലയില്‍ എല്ലാ ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളും സാധാരണയായി ലുലുവില്‍ ലഭിക്കാറുള്ളതാണ്. ഇതിന് പുറമെ സ്‌നാക്‌സ്, സ്റ്റേഷനറി, മൊബൈല്‍ ഫോണ്‍, യുണിഫോം, ഷൂ, ബാഗ് തുടങ്ങിയവക്കെല്ലാം മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !