ദില്ലി; രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായ അവസ്ഥിലേക്ക്. ഇതുവരെ 1,855,331. പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 5,79,257 പേര്‍ ചികിത്സയിലുണ്ട്. 38,969 മരണമാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 4,50 ,196 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ സംസ്ഥാനത്ത് 251,738 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 4,241 ആയി.മൂന്നാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണ്. രോഗം സ്ഥിരീകരിച്ചവര്‍ 1,66,586 . 24 മണിക്കൂറിനിടെ 7,822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കര്‍ണാടകയിലും സ്ഥിതി രൂക്ഷമാണ്. 1,39,571 പേര്‍ക്കാണ് ഇതുവരെ രോഗം. ആകെ മരണങ്ങള്‍ 2500 ആയി. ബംഗളൂരുവില്‍ മാത്രം കൊവിഡ് കേസുകള്‍ 60,000 ആയി. ദില്ലിയല്‍ 136,716 പേര്ക്കാണ് രോഗം.ഇന്നലെ 850 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും മകള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംദ് ചൗഹാന്‍ എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തമിഴ്നാടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു.
അതേസമയം കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് സ്വയം നിരീക്ഷണത്തില്‍ പോയി.കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ബിപ്ലവ് ദേവ് ട്വിറ്ററിലൂടെ അറിയിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !