മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റൈനില്‍. കരിപ്പൂര്‍ വിമാനദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതിനെത്തുടര്‍ന്നാണ് കളക്ടര്‍ നിരീക്ഷണത്തില്‍ പോയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ 42 പൊലിസ് ഉദ്യോഗസ്ഥരും 72 അഗ്നിശമനസേനാ പ്രവര്‍ത്തകരും ക്വാറന്റൈനിലാണ്.
അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരുന്നു.
വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച രാത്രി 7.40 ന് നടന്ന അപകടത്തില്‍ 18 പേര്‍ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !