ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം; 70 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം. ഇരട്ടസ്‌ഫോടനത്തില്‍ 70 പേര്‍ മരിച്ചു. 2750-ഓളം പേര്‍ക്ക് പരിക്കേറ്റു. ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ‌ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം.

സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ കൊല്ലപ്പെട്ടതായി ലബനീസ് റെഡ്‌ക്രോസ് പ്രതിനിധി ജോര്‍ജസ് കെറ്റനഹ് മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം നേരിടാന്‍ ലെബനീസ് പ്രധാനമന്ത്രി ഹസന്‍ ദയാബ് സൗഹൃദരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്ബനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്ബനത്തില്‍ ചിന്നിച്ചിതറി.

2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ഹരീരി ഉള്‍പ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഷിയാ മുസ്ലിം മൂവ്മെന്റ് ഹെസ്ബുല്ലയില്‍പെട്ട നാലുപേര്‍ നെതര്‍ലന്‍ഡ്സിലെ കോടതിയില്‍ വിചാരണ നേരിടുകയാണ്.

തുറമുഖത്ത് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം. കാരണം വ്യക്തമല്ല. 2005ല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ട കേസില്‍ വിധി വരാനിരിക്കെയാണ് സ്‌ഫോടനം. കാര്‍ബോംബ് സ്‌ഫോടനത്തിലായിരുന്നു പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.