നിർഝരി ഹജ്ജ് ഗീതങ്ങൾ പ്രകാശനം ചെയ്തു

0

ജിദ്ദ: രണ്ട് ദശാംബ്ദങ്ങൾക്കുമുമ്പ് ജിദ്ദയിൽ ഒരു കൂട്ടം പ്രവാസികൾ "സർഗ സംഗമം" കലാവേദിയുടെ തണലിൽ വാഗ്മിയും എഴുത്തുകാരനുമായ വി.കെ. ജലീൽ സാഹിബിന്റെ നേതൃത്വത്തിൽ ഒത്തുചേർന്നു  സഹൃദയകർക്ക് സമ്മാനിച്ച "നിർഝരി" ഹജ്ജ് ഗീതങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും പുനർജനിച്ചിരിക്കുന്നു.  ഹജ്ജിലെ ഉജ്ജ്വല കഥാപാത്രങ്ങളായ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റേയും ത്യാഗ സമർപ്പണങ്ങളുടെ അനശ്വര കഥ പറയുന്ന ഈ അതുല്യ കാവ്യങ്ങൾ പ്രശസ്ത മാപ്പിളപ്പാട്ടു ഗവേഷകൻ ഫൈസൽ എളേറ്റിൽ, വെബ്നാർ മീറ്റിംഗിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കനപ്പെട്ട സദസ്സിനുമുമ്പിൽ കലാകൈരളിക്ക് സമർപ്പിച്ചു. 

"ഹജ്ജും ഹജ്ജിലെ കഥാപാത്രങ്ങളും കാലങ്ങൾക്കുമുമ്പെ മാപ്പിളപ്പാട്ടിൽ ധാരാളമായി ഇതിവൃത്തങ്ങളായി തീർന്നിട്ടുണ്ടെങ്കിലും നിർഝരി പോലെ കാൽ നൂറ്റാണ്ടുകൾക്കുമുമ്പ് പ്രവാസത്തിന്റെ പ്രയാസങ്ങളിൽ രൂപപ്പെടുത്തിയ ഒരാൽബം, വീണ്ടും അതേ ടീമിനെ തേടിപിടിച്ച് പുതിയ കാലത്തിന്റെ സാങ്കേതിക മികവോടെ പുറത്തിറക്കുക എന്നത് ഏറെ ശ്ലാഘനീയമാണ്.  കലാ ലോകത്ത് രചയിതാവിനോടും സംഗീത സംവിധായകനോടും ചെയ്യുന്ന വലിയൊരു അംഗീകാരമാന്നത്.. പ്രത്യേകിച്ചും പാട്ടുകൾ പലപ്പോഴും പാടുന്നവരുടെ പേരിൽമാത്രം അറിയപ്പെടുന്ന കാലത്ത്!" ഫൈസൽ എളേറ്റിൽ  എടുത്തു പറഞ്ഞു. 'തനിമ' കലാസാഹിത്യവേദി പ്രസിഡണ്ട് ആദം അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പെ ഇറങ്ങി മണലാരണ്യത്തിൽ മറഞ്ഞുപോയ നിർഝരി വീണ്ടും നിർഗളിക്കുന്നത് അതിലെ ആശയത്തിന്റേയും രചയിതാക്കളുടെ അതുല്യ പ്രതിഭയുടേയും തെളിവാണെന്ന് അദ്ദേഹം പരാമർശിച്ചു.

തനിമ കലാസാംസ്കാരിക വേദി സൗദി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് അബ്ദുറഹീം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുൻപ്രസിഡണ്ട് സഫിയ അലി, ജിദ്ദയുടെ അനുഗ്രഹീത ഗായകൻ മീർസ ശരീഫ്......etc ആശംസയർപ്പിച്ചു. ഷാനവാസ് മാസ്റ്റർ, ശരീഫ് കൊച്ചിൻ, ആദർശ്, റയ്യാൻ മൂസ.... ഗാനങ്ങൾ ആലപിച്ചു. 'സൂഫിയും സുജാതയും' സിനിമയിലെ ഗാനത്തിലൂടെ പ്രശസ്തനായ സുധീപ് പാലനാട് പാടിയ 'നിർഝരി' യിലെ ആദ്യഗാനത്തിന്റെ സ്ക്രീൻ ഷോയും നടന്നു.
എഴുത്തുകാരനും ചിന്തകനുമായ പി.ടി. കുഞ്ഞാലി ഉപസംഹാരം പ്രസംഗം നടത്തി. നന്മയും തെളിമയും പ്രകാശിപ്പിക്കുന്ന ഹജ്ജനുഭവങ്ങൾ എന്നും മലയാള ഗാനലോകത്തിന് വലിയ സംഭാവനങ്ങൾ നൽകിയിട്ടുണ്ടെന്നും ശ്രവണസുന്ദരമായ താരാട്ടുപാട്ടുകൾ ഇനിയും പുനർജനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'തനിമ' കലാസാഹിത്യ വേദിയുടെ ബാനറിൽ പുറത്തിറങ്ങുന്ന 'നിർഝരി' ആൽബത്തിലെ ഏഴ് ഗാനങ്ങളും 'ഡിഫോർ മീഡിയ' യൂട്യൂബ് ചാനലാണ് എയർ ചെയുന്നത്. സൈനബ് ചാവക്കാട്, ശിഹാബ് കരുവാരകുണ്ട്, റുക്സാന മൂസ, സലാം താനൂർ എന്നിവരുടെ വരികൾക്ക്
ഹൈദർ തിരൂർ, സുദീപ് പാലനാട്, ശരീഫ് കൊച്ചിൻ, സിദ്രത്ത് മുൻ തഹാ, ഷാനവാസ് മാസ്റ്റർ, ആദർശ്, റയ്യാൻ മൂസ ശബ്ദം നൽകി. ഹൈദർ തിരൂർ സംഗീത സംവിധാനവും ഷുക്കൂർ തിരൂരങ്ങാടി ഓർക്കസ്ട്രേഷനും അഹ്മദ് അഷ്റഫലി എഡിറ്റിംഗും നിർവ്വഹിച്ചു.

പരിപാടിയിൽ ശിഹാബ് കരുവാരകുണ്ട് സ്വാഗതവും സൈനബ് ചാവക്കാട് നന്ദിയും പറഞ്ഞു. അബ്ദുൽ മുഇസ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !