പ്രവാസികള്‍ക്ക് സ്വയംതൊഴിലുമായി നോര്‍ക്ക-സപ്ലൈകോ പ്രവാസി സ്‌റ്റോര്‍ പദ്ധതി

0

കോവിഡ് 19 കാരണം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ നോര്‍ക്കയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.

മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട ആരംഭിക്കുന്നതിനാണ് പ്രവാസികള്‍ക്ക് സഹായം നല്‍കുന്നത്. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവര്‍ക്ക് അപേക്ഷിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവര്‍ക്ക് മാവേലിസ്റ്റോര്‍ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുക. കടയുടെ ഫര്‍ണിഷിംഗ്, കമ്ബ്യൂട്ടര്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവര്‍ വഹിക്കണം. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികള്‍ക്കാണ് മുന്‍ഗണന. സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നല്‍കും.

സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ ഗ്രാമപ്രദേശങ്ങളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയിലും മുന്‍സിപ്പാലിറ്റിയില്‍ നാല് കിലോമീറ്റര്‍ പരിധിയിലും കോര്‍പ്പറേഷനില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയിലും പ്രവാസി സ്റ്റോര്‍ അനുവദിക്കുകയില്ല.

പ്രവാസി സ്റ്റോറുകള്‍ തമ്മിലുള്ള അകലം മൂന്ന് കിലോമീറ്റര്‍ ആയിരിക്കും. സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യില്‍ നല്‍കാം. അന്തിമാനുമതി സപ്ലൈകോ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും. വിശദവിവരം 0471 2329738, 232O101 എന്നീ ഫോണ്‍ നമ്ബറിലും (ഓഫീസ് സമയം) 8O78258505 എന്ന വാട്സ് ആപ്പ് നമ്ബറിലും ലഭിക്കും. [email protected] എന്ന ഇമെയിലിലും സംശയങ്ങള്‍ അയയ്ക്കാം. ടോള്‍ ഫ്രീ നമ്ബര്‍.1800 4253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം).

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !