കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡല്‍ഹിയിലെ ഡിജിസിഎ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഡയറക്ടര്‍ ജനറലായ അരുണ്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ ഡിജിസിഎയുടെ കൈവശമുണ്ടെന്നും വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂവെന്നും പിന്നീട് അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായതിനാല്‍ അന്താരാഷ്ട്ര വ്യോമയാന സ്ഥാപനങ്ങള്‍ക്ക് അന്വേഷണത്തില്‍ തങ്ങളെ സഹായിക്കാന്‍ കഴിയുമെന്ന് ഡിജിസിഎയുടെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേരാണ് മരണപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !