ജിദ്ദ: 613 പേര്‍ ഇതുവരെ സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായി ഇന്ത്യന്‍ അംബാസിഡർ പറഞ്ഞു. സൗദിയിലെ മാധ്യമ പ്രവർത്തകരോട് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വഴി നടത്തിയ
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. മരിച്ചവരിൽ 155മലയാളികളാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നും ചോദ്യത്തിന് മറുപടിയായി അംബാസിഡര്‍ പറഞ്ഞു. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഹുറൂബ്, ഇഖാമ കാലാവധി കഴിഞ്ഞ കേസുകളില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നുണ്ട്. ഇതുവരെ മുവ്വായിരത്തി അഞ്ഞൂറിലേറെ പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.
വന്ദേഭാരത് മിഷന്‍ വഴി രജിസ്റ്റര്‍ ചെയ്തവരില്‍ ഏണ്‍പത്തി ഏഴായിരം പേര്‍ നാടണഞ്ഞതായും എംബസി അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടവരാണെന്നും അംബാസിഡര്‍ ഔസാഫ് സയിദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇതില്‍ നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആകെ ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം പേര്‍ മാത്രമാണ്. ഇതില്‍ 32 ശതമാനം പേര്‍, അതായത് അര ലക്ഷത്തോളം പേര്‍ ജോലി നഷ്ടപ്പെട്ടവരാണ്.
ആകെ 87,000 പേരെ ഇതുവരെ നാട്ടിലെത്തിച്ചു. ഇനിയും പകുതിയോളം പേര്‍ തിരിച്ചു പോകാനുണ്ട്. വന്ദേഭാരതും ചാര്‍ട്ടേഡും അടക്കം 480 വിമാനങ്ങളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്. നാട്ടില്‍ കുടുങ്ങിയവരില്‍ മടങ്ങിയെത്തുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നുഎന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !