24 മണിക്കൂറില്‍ 63,489 പേര്‍ക്ക് കൊവിഡ്, മരണം 944; പ്രതിദിന രോഗബാധയില്‍ ഇന്ത്യ മുന്നില്‍, 25.89 ലക്ഷം രോഗികള്‍

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 63,489 പേര്‍ക്ക്. ഇന്നലെ മാത്രം 944 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ 25.89 ലക്ഷം കടന്നു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്നലെയും ഇന്ത്യയാണ് മുന്നില്‍. രാജ്യത്ത് ഇതുവരെ 18.62 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇതുവരെ 49,980 പേരാണ് മരിച്ചത്. നിലവില്‍ 6.77 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബം​ഗാള്‍ എന്നിവിടങ്ങളില്‍ രോ​ഗബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെ പുതിയതായി 12,614 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. 322 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 6,844 പേര്‍ ഇന്നലെ രോഗമുക്തി നേടി. ആകെ രോ​ഗികള്‍ 5.84 ലക്ഷമായി. നിലവില്‍ 1.56 ലക്ഷം പേരാണ് ചികിത്സയിലുളളത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 19,749 പേരാണ് ഇതുവരെ മരിച്ചത്.

ആന്ധ്രപ്രദേശില്‍ ഇന്നലെ 8,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,414 പേര്‍ രോഗമുക്തി നേടി. 87 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 2.81 ലക്ഷമായി. ഇതില്‍ 88,138 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.91 ലക്ഷംപേര്‍ രോഗമുക്തി നേടി. 2,562 പേരാണ് ഇതുവരെ മരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്നലെ പുതിയതായി 5,860 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 127 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ഇതോടെ ആകെ രോ​ഗികള്‍ 3.32 ലക്ഷമായി. ഇതില്‍ 2.72 ലക്ഷം പേര്‍ രോ​ഗമുക്തി നേടി. ഇനി 54,213 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 5,641 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

ഡല്‍ഹിയില്‍ ഇന്നലെ 1,276 പേര്‍ക്കാണ് പുതിയതായി രോ​ഗബാധ സ്ഥിരീകരിച്ചത്. 10പേര്‍ മരിച്ചു. 1,143 പേര്‍ ഇന്നലെ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 1.51 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1.36 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 11,489 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,188 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു.

ലോകത്ത് ഇതുവരെ 2.16 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.43 കോടി ആളുകളും രോഗമുക്തി നേടി. വിവിധ രാജ്യങ്ങളിലായി 65.16 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 7.68 ലക്ഷം ജനങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം 2.60 ലക്ഷം ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 5,406 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ 55 ലക്ഷവും ബ്രസീലില്‍ 33 ലക്ഷവുമാണ് രോ​ഗബാധിതരുടെ എണ്ണം. അമേരിക്കയില്‍ ഇന്നലെ അരലക്ഷത്തോളം പേര്‍ക്കും ബ്രസീലില്‍ 38,000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !