കാടാമ്പുഴ: സി.എച്ച് സെൻ്ററുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ .
മാറാക്കരയുടെ കാരുണ്യത്തിന് പുതിയ മേൽവിലാസം നൽകിക്കൊണ്ട് എ.സി. നിരപ്പിൽ
മാറാക്കര സി.എച്ച് സെൻ്ററിന് പുതുതായി നിർമ്മിച്ച ഇരുനില കെട്ടിടം ഓൺ ലൈൻ വഴി ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു തങ്ങൾ . സി.എച്ച് സെൻ്ററിൽ ദുബൈ കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി സജ്ജീകരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാൾ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
എ.സി. നിരപ്പിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കേരള ലൈഫ്മിഷൻ ഡയാലിസിസ് സെൻ്ററിന് സി.എച്ച് സെൻ്റർ നൽകുന്ന ഡയാലിസിസ് മെഷീൻ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഭാരവാഹികൾക്ക് കൈമാറി.
സി.എച്ച് സെൻറർ ഫ്രണ്ട് ഓഫീസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഓഫീസ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളായ ഫാത്തിമ ഹിബ, ഫാത്തിമ ഹബ, അഭിമന്യു എന്നിവർക്ക് എം.എൽ.എ. ഉപഹാരം നൽകി അനുമോദിച്ചു.
സയ്യിദ് മാനുട്ടി തങ്ങൾ പ്രാർത്ഥന നടത്തി.സി.എച്ച് സെൻ്റർ ചെയർമാൻ ഒ.കെ. സുബൈർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ, ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി, വൈസ് പ്രസിഡൻ്റ് മാട്ടിൽ മാനു ഹാജി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.മധുസൂദനൻ ,യു.എ.ഇ. കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ എ.പി. ശംസുദ്ദീൻ ബിൻ മുഹ് യുദ്ദീൻ, യു എ ഇ കെഎംസിസി പ്രസിഡന്റ് ഡോ :പുത്തൂർ റഹ്മാൻ, മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷനുമായ അഡ്വ.ജയശങ്കർ, വെട്ടം ആലിക്കോയ, മൂർക്കത്ത് ഹംസ മാസ്റ്റർ, കാലൊടി അബു ഹാജി, കാടാമ്പുഴ മൂസ ഹാജി, എ.പി.മൊയ്തീൻ കുട്ടി മാസ്റ്റർ, എം.അഹമ്മദ് മാസ്റ്റർ,
സി.എച്ച് സെൻ്റർ കൺവീനർ സി. അബ്ദുറഹ്മാൻ മാസ്റ്റർ, വിവിധ കെ.എം.സി.സി കളുടെ സംസ്ഥാന, ജില്ലാ , മണ്ഡലം ഭാരവാഹികളായ എം.പി.എം. റഷീദ്, ഷുക്കൂറലി കല്ലിങ്ങൽ , എ.പി. അബ്ദുസ്സമദ്, ഡോ :. അൻവർ അമീൻ, മുഹമ്മദ് ഈസ, ബക്കർ ഹാജി കരേക്കാട് , പി.പി. ഹംസക്കുട്ടി ഹാജി, ടി.എം. ബഷീർ കുഞ്ഞു, ബീരാൻകുട്ടി കരേക്കാട് , ചെമ്മുക്കൻ യാഹുമോൻ ഹാജി, കല്ലൻ നാസർ ഹാജി, എ.പി. ഫക്രുദ്ദീൻ,സി.വി. അഷ്റഫ് എന്ന കുഞ്ഞു, ബാവ വേളക്കാടൻ, ലത്തീഫ് കുറ്റിപ്പുറം, റഷീദ് മാറാക്കര, അഷ്റഫ് കേത്തൊടി, കുഞ്ഞിമുഹമ്മദ് കുളമ്പൻ, സി. ഷമീം, പി.ടി. അഷ്റഫ് മാസ്റ്റർ, സൈദ് മാറാക്കര, കോട്ടയിൽ അസൈനാർ ഹാജി, അഷ്റഫലി പുതുക്കിടി, സൈഫുദ്ദീൻ ബാപ്പു ചേലക്കുത്ത്, ഇസ്മയിൽ കല്ലൻ, സലീം മണ്ടായപ്പുറം, മാനു ആലുങ്ങൽ, അബു തയ്യിൽ, റാഷിദ് തൊഴലിൽ, സകരിയ്യ കല്ലൻ, മുസ്തഫ പി.കെ ലണ്ടൻ, കെ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.സി. കുഞ്ഞുട്ടി, ഒ.പി. കുഞ്ഞിമുഹമ്മദ്, എ.പി. അബ്ദു, ഒ.കെ.കുഞ്ഞിപ്പ, ജാഫറലി എ.പി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, പി വി. നാസിബുദ്ദീൻ, ചോഴിമoത്തിൽ ഹംസ, ബാവ കാലൊടി, ഫഹദ് കരേക്കാട് , റാഷിദ് പി ടി, നാസർ മാനു, കല്ലൻ ആമിന, ഖദീജ പാറൊളി, ഷെരീഫ ബഷീർ, മൂർക്കത്ത് നദീറ ടീച്ചർ,
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
പാലിയേറ്റീവ് ക്ലിനിക്ക്, കിടപ്പിലായ രോഗികളെ വീട്ടിൽ ചെന്ന് പരിശോധിക്കുന്ന ഹോം കെയർ സർവ്വീസ് , സൗജന്യ നിരക്കിലുള്ള ആംബുലൻസ്, ഹെൽപ്പ് ഡസ്ക്, അശരണരായവർക്ക് മരുന്ന്, ആവശ്യ ഘട്ടങ്ങളിൽ ഭക്ഷണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് സി.എച്ച് സെൻ്ററിന് കീഴിൽ നടത്തുന്നത്. സ്വന്തമായി പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ ജീവകാരുണ്യ രംഗത്ത് നാല് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !