കൊച്ചി: വിമാനത്താവളത്തിലെ കടകളിലെ 'കൊള്ള' അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ നിന്ന് ഒരു ചായ കുടിക്കണമെങ്കില്‍ മുമ്ബ് 100 രൂപ നല്‍കണമായിരുന്നു. പലഹാരങ്ങള്‍ക്കാകട്ടെ 200 രൂപയും. വില കേട്ട് ഞെട്ടിയ തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലിനാണ് മോദിക്ക് കത്തയച്ചത്.
ഷാജിയില്‍ നിന്ന് നൂറ് രൂപയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ചായയ്ക്ക് ഈടാക്കിയത്. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയ ഉടന്‍ തന്നെ പ്രധാനമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. വില കുറയ്ക്കുമെന്ന പ്രധാനമന്ത്രിയുടെ അറിയിപ്പും ഷാജിയെ തേടിയെത്തി.
പ്രധാനമന്ത്രിയുടെ നിര്‍ദേശനുസരണം ചായയ്ക്ക് ഇനിമുതല്‍ 15 രൂപം മാത്രം നല്‍കിയാല്‍ മതി. കാപ്പിയ്ക്ക് ആകട്ടെ 20 രൂപയും,15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും ഉള്‍പ്പെടെയുള്ള ചെറുകടികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശം.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !