ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റത്തെ ശക്തമായി ചെറുക്കാന്‍ ഇന്ത്യ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ചൈനീസ് സേനയുടെ കടന്നുകയറ്റശ്രമങ്ങള്‍ തുടരുന്നതിനാല്‍ പാങ് ഗോങ് തടാക തീരത്തുനിന്ന് സേനയെ പിന്‍വലിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ സ്ഥിതിഗതികള്‍ സസൂഷ്മം വിലയിരുത്തിവരികയാണ്.
അതിനിടെ അതിര്‍ത്തിപ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിന് നിരവധി തവണ സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും കാര്യമുണ്ടായില്ല. ചര്‍ച്ചകള്‍ തുടരുമ്ബോള്‍ തന്നെ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ചൈനയുടെ ശ്രമം. നിയന്ത്രണരേഖയില്‍ അതിക്രമിച്ചുകയറാനുളള ചൈനയുടെ നീക്കത്തെ ഇന്ത്യ നിരവധി തവണ ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ സമാധാനം തകര്‍ക്കാന്‍ ഇന്ത്യ മനപൂര്‍വം ശ്രമിക്കുന്നു എന്നായിരുന്നു ചൈനയുടെ ആരോപണം.
അതേസമയം, ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും, അയല്‍ക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.
ലഡാക്ക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കന്‍ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂല്‍ കുന്നിന്‍പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശത്രുനീക്കങ്ങളറിയാന്‍ ഉതകുന്ന ചുഷൂല്‍ കുന്നിന്‍പ്രദേശത്ത് 1962ലെ യുദ്ധകാലം മുതല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !