ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ എൻ.ഡി.എ തിരഞ്ഞെടുത്തു. തുടർച്ചയായ നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാവുന്നത്.
ദിവസങ്ങൾ നീണ്ട് അനിശ്ചിതത്വത്തിനൊടുവിലാണ് എൻ.ഡി.എ യോഗം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയാകും.
നിതീഷ് ഉടൻ ഗവർണറെ കാണും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിൻറെ മേൽനോട്ടത്തിലായിരുന്നു യോഗം. എൻ.ഡി.എയിൽ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു.
ബിഹാർ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനെക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയതിന് പിന്നാലെ ആഭ്യന്തരമുൾപ്പടെയുള്ള പ്രധാന വകുപ്പുകൾ പാർട്ടി ആവശ്യപ്പെട്ടിരുന്നു.
ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 243 അംഗ നിയമസഭയിൽ 122ആണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !