സൗദിയിൽ സന്ദർശന വിസയിലുള്ളവർക്കും ഉംറ ചെയ്യാൻ ഉടൻ അനുമതി ലഭിക്കും

0

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്കും ഉംറ ചെയ്യാൻ ഉടൻ അനുമതി ലഭിക്കും. എന്തെല്ലാം വ്യവസ്ഥകളാണുണ്ടാകുക, എന്ന് മുതൽ അനുമതി ലഭിക്കുമെന്നത് വ്യക്തമല്ല. ഇതിനായി ഉംറ പെർമിറ്റിനുള്ള മൊബൈൽ ആപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. 

ആദ്യ ഘട്ടത്തിൽ ജി.സി.സി രാജ്യങ്ങളിലുള്ളവർക്കാണ് അനുമതി ലഭിക്കുക. തുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും അനുമതി നൽകും. വിദേശികളിൽ ഇഖാമയുള്ളവർക്ക് മാത്രമാണ് ഉംറക്ക് പെർമിറ്റെടുക്കുന്നതിനുള്ള ഇഅ്തമർനാ മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നത്. ഇതിനാൽ തന്നെ സന്ദർശന വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതിന് ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്. 

വൈകാതെ തന്നെ സന്ദർശന വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ അനുമതി നൽകും. ‘ഇഅ്തമർനാ’ ആപ്പ് നൽകുന്ന സേവനങ്ങൾ 12 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തി. 6,59,430 ഉംറ കർമം നിർവഹിക്കുകയും 4,64,960 പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുകയും 69,926 പേർ പ്രവാചക ഖബറിടം സന്ദർശിച്ച് സലാം ചൊല്ലുകയും 21,599 പുരുഷന്മാരും 10,800 വനിതകളും റൗദ ശരീഫിൽ നമസ്‌കാരങ്ങൾ നിർവഹിക്കുകയും ചെയ്തതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !