ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ആർബിഐ ഡെപ്യൂട്ടി ഗവർണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6 ശതമാനം ഇടിഞ്ഞു. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടി വർദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു.
ഏപ്രിൽ- ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 23 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്.വിൽപന കുറഞ്ഞപ്പോഴും കമ്പനികളുടെ ലാഭമുയരാൻ കാരണം ചെലവ് ചുരുക്കിയതാണെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.
കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ- ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !