സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു. എ. വിജയരാഘവനാണ് താത്കാലിക ചുമതല.തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍നിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. കോടിയേരിയുടെ സ്ഥാനമൊഴിയല്‍ പിബിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിട്ടുണ്ട്.
അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മകന്റെ പേരിലുള്ള ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കോടിയേരി മാറി നില്ക്കാന് തീരുമാനിച്ചിരിക്കുന്നതെന്നും സൂചനകളുണ്ട്. മയക്കുമരുന്ന് കേസില്‍ കോടിയേരിയുടെ മകന് ബിനീഷ് ബംഗളൂരുവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വിഷയത്തില്‍ പാര്‍ട്ടി തന്നെ പ്രതിരോധത്തില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ, കോടിയേരി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്നിരുന്നില്ല. പകരം സെക്രട്ടറിയേറ്റ് സെന്റര്‍ കൂട്ടായി പാര്‍ട്ടി ചുമതല നിര്‍വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. 2015 ഫെബ്രുവരി 23നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്. പിണറായി വിജയന്റെ പിന്‍ഗാമിയായാണ് കോടിയേരി സിപിഎം സെക്രട്ടറിയായി സ്ഥാനമേറ്റത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !