റോഡുപണിക്കിടെ മലമ്പാമ്പ്‌ ചത്തു, മണ്ണുമാന്തിയന്ത്രവും ഡ്രൈവറും കസ്റ്റഡിയിൽ

0

ദേശീയപാത സർവീസ് റോഡ് നിർമ്മാണത്തിനിടയിൽ മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടർന്ന് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രവും വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു.  പശ്ചിമബംഗാൾ സ്വദേശി കാജി നസ്രുൽ ഇസ്ലാമിനെയാണ്‌ കസ്റ്റഡിയിലെടുത്തത്. ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമ്മിക്കുന്നതിനിടയിലാണ് സംഭവം.

ഞായറാഴ്‌ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകൾ നീക്കം ചെയ്യുന്നതിനിടയിലാണ് കല്ലിനിടയിൽ നിന്ന്‌ മലമ്പാമ്പ് പുറത്തേക്കു വന്നത്. കല്ല് നീക്കിയപ്പോൾ മലമ്പാമ്പിന് മുറിവേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ മലമ്പാമ്പ്‌ പിന്നീട്‌ ചത്തു.

ഇതോടെ സർവീസ് റോഡ് നിർമ്മാണവും മുടങ്ങി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കെതിരേ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെന്നും സർവീസ് റോഡ് നിർമ്മാണം  താത്‌കാലികമായി നിർത്തിവെയ്ക്കുകയാണെന്നും നിർമ്മാണക്കമ്പനി അധികൃതർ അറിയിച്ചു.

100 മീറ്റർ മാത്രമാണ് സർവീസ് റോഡിനായുള്ള മണ്ണ് നികത്താൻ കഴിഞ്ഞത്. നിർമ്മാണക്കമ്പനി സർവീസ് റോഡ് പണി നിർത്തിവെച്ചു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !