തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരേ വാര്‍ഡില്‍ നിന്നും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി മുസ്ലീം ലീഗ്. പെരിന്തല്‍മണ്ണ നഗരസഭയിലെ ആറാം വാര്‍ഡിലാണ് രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കി. പച്ചീരി ഹുസൈന, പട്ടാണി സറീന എന്നിവരാണ് മുസ്ലീം ലീഗിന്റെ പ്രതിനിധികളായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതി.
ആദ്യം പച്ചീരി ഹുസൈന നാസറിനെയായിരുന്നു ആയിരുന്നു ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. അത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് കമ്മിറ്റി സറീന പട്ടാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പിന്നാലെ രണ്ട് പേര്‍ക്കും നോമിനേഷന്‍ നല്‍കാനുള്ള പണം സാദിഖലി തങ്ങള്‍ നല്‍കുകയായിരുന്നു.
ഇതില്‍ പച്ചീനി ഹുസൈന നാസര്‍ കോണി ചിഹ്നത്തിലും സെറീന മൊബൈല്‍ ഫോണ്‍ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !