യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെ.യു.ഡബ്ല്യു.ജെ വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെയാണ് സിദ്ദിഖ് കാപ്പന് വേണ്ടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോ൪പസ് ഹർജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ഹർജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്.
കാപ്പന്റെ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ജയിലിലുള്ളതെന്നും ഹർജിയിൽ വാദമുണ്ട്. യുപിയിൽ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !