സംസ്ഥാനത്ത് 2707 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 31,893 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. ഇതുവരെ ആകെ 69,99,865 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവായവർ
മലപ്പുറം 441
എറണാകുളം 343
തൃശൂര്‍ 268
കോട്ടയം 252
തിരുവനന്തപുരം 222
ആലപ്പുഴ 220
കോഴിക്കോട് 219
പാലക്കാട് 190
കൊല്ലം 160
കണ്ണൂര്‍ 136
പത്തനംതിട്ട 133
വയനാട് 61
ഇടുക്കി 47
കാസര്‍കോട് 15
നെഗറ്റീവായവർ
തിരുവനന്തപുരം 198
കൊല്ലം 306
പത്തനംതിട്ട 213
ആലപ്പുഴ 302
കോട്ടയം 352
ഇടുക്കി 48
എറണാകുളം 582
തൃശൂര്‍ 575
പാലക്കാട് 291
മലപ്പുറം 822
കോഴിക്കോട് 410
വയനാട് 154
കണ്ണൂര്‍ 172
കാസർകോട് 56
ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വെങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67),
മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ.നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൽ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുല്ല (60), കൊടുവള്ളി സ്വദേശി അബ്ദുല്ല (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 422, എറണാകുളം 254, തൃശൂര്‍ 252, കോട്ടയം 233, തിരുവനന്തപുരം 161, ആലപ്പുഴ 197, കോഴിക്കോട് 196, പാലക്കാട് 90, കൊല്ലം 158, കണ്ണൂര്‍ 106, പത്തനംതിട്ട 107, വയനാട് 58, ഇടുക്കി 44, കാസർകോട് 13 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം 1. വിവിധ ജില്ലകളിലായി 3,10,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 13,187 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1394 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്സ്‌പോട്ട്. 4 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ ആകെ 433 ഹോട്സ്‌പോട്ടുകളാണുള്ളത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !