മലപ്പുറം ജില്ലയില്‍ 504 പേര്‍ക്ക് രോഗബാധ 629 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 478 പേര്‍ക്ക് വൈറസ്ബാധ
18 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം
രോഗബാധിതരായി ചികിത്സയില്‍ 5,209 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 68,676 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 28) 504 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 478 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 18 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്.
629 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 83,904 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലില്‍ 68,676 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,209 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 489 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 179 പേരും 183 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 470 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കൈവിടരുത്
കോവിഡ് വ്യാപനത്തിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

തിങ്കളാഴ്ച (ഡിസംബര്‍ 28) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 03
ആലങ്കോട്  16
ആലിപ്പറമ്പ്  05
അമരമ്പലം  06
ആനക്കയം  05
അങ്ങാടിപ്പുറം  05
അരീക്കോട്  14
ആതവനാട്  02
ചാലിയാര്‍  04
ചീക്കോട്  01
ചേലേമ്പ്ര  12
ചെറിയമുണ്ടം  02
ചെറുകാവ്  06
ചോക്കാട് 03
ചുങ്കത്തറ  05
എടക്കര  11
എടപ്പാള്‍  01
എടരിക്കോട്  07
എടവണ്ണ  10
എടയൂര്‍  08
കാലടി  05
കാളികാവ്  03
കല്‍പകഞ്ചേരി  03
കണ്ണമംഗലം  02
കരുളായി  05
കരുവാരക്കുണ്ട്  04
കാവനൂര്‍  06
കീഴാറ്റൂര്‍  01
കൊണ്ടോട്ടി  10
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍  07
കുറുവ  02
കുറ്റിപ്പുറം  02
കുഴിമണ്ണ 09
മക്കരപ്പറമ്പ  02
മലപ്പുറം  47
മമ്പാട്  09
മഞ്ചേരി  12
മങ്കട  03
മാറാക്കര 02
മാറഞ്ചേരി  05
മൂന്നിയൂര്‍  07
മൂര്‍ക്കനാട്  02
മൂത്തേടം  03
മൊറയൂര്‍  01
മുതുവല്ലൂര്‍  03
നന്നമ്പ്ര  04
നന്നംമുക്ക് 05
നിലമ്പൂര്‍  10
ഊരകം  03
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍  01
പള്ളിക്കല്‍ 07
പാണ്ടിക്കാട്  05
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ  08
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 01
പെരുവെള്ളൂര്‍  09
പൊന്മള 03
പൊന്മുണ്ടം 04
പൊന്നാനി  09
പൂക്കോട്ടൂര്‍  04
പോരൂര്‍  09
പോത്തുകല്ല് 02
പുലാമന്തോള്‍  05
പുളിക്കല്‍  03
പുല്‍പ്പറ്റ 04
പുറത്തൂര്‍  03
താനാളൂര്‍  06
താനൂര്‍  02
തലക്കാട് 03
തവനൂര്‍  01
താഴേക്കോട്  03
തേഞ്ഞിപ്പലം 05
തിരുനാവായ 01
തിരുവാലി 08
തൃക്കലങ്ങോട്  10
തൃപ്രങ്ങോട്  01
തുവ്വൂര്‍  04
തിരൂര്‍  06
തിരൂരങ്ങാടി  03
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി  04
വളവന്നൂര്‍  08
വള്ളിക്കുന്ന്  03
വട്ടംകുളം  03
വാഴക്കാട്  03
വാഴയൂര്‍  01
വഴിക്കടവ്  14
വെളിയങ്കോട് 01
വേങ്ങര  02
വെട്ടത്തൂര്‍ 02
വണ്ടൂര്‍  18


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !