ജില്ലയില്‍ 886 പേര്‍ക്ക് രോഗമുക്തി 649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 608 പേര്‍ക്ക് വൈറസ്ബാധ
24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,899 പേര്‍
86,794 പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലക്ക് ആശ്വാസമായി 886 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 74,441 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഇതര വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
അതേസമയം 649 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 608 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേരും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ജില്ലയിലിപ്പോള്‍ 86,794 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,899 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 507 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 237 പേരും 243 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 408 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

തെരഞ്ഞെടുപ്പ് ദിവസം അതീവ ജാഗ്രത പാലിക്കണം
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പ് ദിവസം അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. അശ്രദ്ധയോടെയുള്ള സമീപനം കോവിഡ് 19 വൈറസ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് എല്ലാവരും തിരിച്ചറിയണം. ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരും ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമെല്ലാം സാമൂഹ്യ അകലം ഉറപ്പാക്കുകയും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുകയും വേണം.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ കഴുകണം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. വൈറസ് ബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂയെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 13) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ - 02
ആലങ്കോട് - 04
ആലിപ്പറമ്പ് - 06
അമരമ്പലം - 23
ആനക്കയം - 06
അങ്ങാടിപ്പുറം - 20
അരീക്കോട് - 08
ചാലിയാര്‍ - 08
ചീക്കോട് - 08
ചേലേമ്പ്ര - 02
ചെറിയമുണ്ടം - 02
ചെറുകാവ് - 03
ചോക്കാട് - 06
ചുങ്കത്തറ - 17
എടക്കര - 06
എടപ്പറ്റ - 02
എടവണ്ണ - 12
എടയൂര്‍ - 01
ഏലംകുളം - 02
ഇരിമ്പിളിയം - 03
കാലടി - 03
കാളികാവ് - 08
കല്‍പകഞ്ചേരി - 02
കരുളായി - 06
കരുവാരക്കുണ്ട് - 14
കാവനൂര്‍ - 08
കീഴാറ്റൂര്‍ - 03
കീഴുപറമ്പ് - 03
കോഡൂര്‍ - 05
കൊണ്ടോട്ടി - 18
കൂട്ടിലങ്ങാടി - 05
കോട്ടക്കല്‍ - 19
കുറുവ - 03
കുറ്റിപ്പുറം - 06
കുഴിമണ്ണ - 06
മക്കരപ്പറമ്പ - 05
മലപ്പുറം - 48
മമ്പാട് - 07
മംഗലം - 08
മഞ്ചേരി - 13
മങ്കട - 07
മാറാക്കര - 01
മാറഞ്ചേരി - 01
മേലാറ്റൂര്‍ - 09
മൂന്നിയൂര്‍ - 01
മൂര്‍ക്കനാട് - 07
മൂത്തേടം - 11
മൊറയൂര്‍ - 02
മുതുവല്ലൂര്‍ - 04
നന്നംമുക്ക് - 03
നിലമ്പൂര്‍ - 10
നിറമരുതൂര്‍ - 01
ഊരകം - 03
ഒതുക്കുങ്ങല്‍ - 04
പള്ളിക്കല്‍ - 08
പാണ്ടിക്കാട് - 20
പരപ്പനങ്ങാടി - 05
പറപ്പൂര്‍ - 07
പെരിന്തല്‍മണ്ണ - 21
പെരുമണ്ണ ക്ലാരി - 01
പെരുമ്പടപ്പ് - 01
പെരുവള്ളൂര്‍ - 05
പൊന്മള - 01
പൊന്മുണ്ടം - 03
പൊന്നാനി - 03
പൂക്കോട്ടൂര്‍ - 01
പോരൂര്‍ - 07
പോത്തുകല്ല് - 02
പുലാമന്തോള്‍ - 05
പുളിക്കല്‍ - 11
പുല്‍പ്പറ്റ - 02
പുറത്തൂര്‍ - 09
പുഴക്കാട്ടിരി - 03
താനാളൂര്‍ - 01
താനൂര്‍ - 01
തലക്കാട് - 04
തവനൂര്‍ - 02
താഴേക്കോട് - 04
തേഞ്ഞിപ്പലം - 03
തെന്നല - 02
തിരുനാവായ - 02
തിരുവാലി - 10
തൃക്കലങ്ങോട് - 07
തൃപ്രങ്ങോട് - 02
തുവ്വൂര്‍ - 05
തിരൂര്‍ - 06
തിരൂരങ്ങാടി - 04
ഊര്‍ങ്ങാട്ടിരി - 04
വളാഞ്ചേരി - 05
വളവന്നൂര്‍ - 07
വള്ളിക്കുന്ന് - 06
വാഴക്കാട് - 09
വാഴയൂര്‍ - 06
വഴിക്കടവ് - 09
വെളിയങ്കോട് - 02
വേങ്ങര - 17
വെട്ടത്തൂര്‍ - 07
വെട്ടം - 03
വണ്ടൂര്‍ - 11


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !