കൊച്ചി: ഇനി ബാങ്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പിഴ നല്‍കേണ്ടിവരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്. എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ബാങ്കുകളാണ് പരാജയപ്പെട്ട ഓരോ എടിഎം ഇടപാടിനും ചാര്‍ജ് ഈടാക്കുന്നത്.
അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാതെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയുമാണ് എസ്ബിഐ ഉപയോക്താക്കളില്‍നിന്ന് ഈടാക്കുക. എടിഎമ്മുകളില്‍നിന്നോ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു മര്‍ച്ചന്റ് ഔട്ട്ലെറ്റില്‍നിന്നോ പണം പിന്‍വലിക്കാനോ പേയ്‌മെന്റ് നടത്താനോ ശ്രമിച്ച് പരാജയപ്പെട്ടാല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് 25 രൂപയും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മറ്റ് ബാങ്ക് എടിഎമ്മുകളോ പോയിന്റ് ഓഫ് സെയിലോ (പിഒഎസ്) വഴിയുള്ള ഇടപാട് പരാജയപ്പെട്ടാല്‍ ഐസിഐസിഐ ബാങ്ക് 25 രൂപയാണ് ഈടാക്കുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !