ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ മഴ പെയ്യിച്ച് ബെംഗളൂരു എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്. ബെംഗളൂരു എഫ്സിക്ക് വേണ്ടി ക്ലെയ്ടൺ സിൽവ, എറിക് പാർതാലു, ദിമാസ്, സുനിൽ ഛേത്രി എന്നിവർ ഗോളടിച്ചു. മലയാളി താരം രാഹുൽ കെപിയും വിൻസന്റെ ഗോമസുമാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചത്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ പെനാൽറ്റി കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ അൽബിനോ ഗോമസ് തട്ടിയകറ്റിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് പെട്ടന്ന് തന്നെ അവസാനമായി. കളിയുടെ 17ആം മിനുട്ടിൽ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു. അതിമനോഹരമായ കൗണ്ടർ അറ്റാക്കിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. ബെംഗളൂരുവിന്റെ പന്തുമായി മുന്നോട് കുതിച്ച ഗാരി ഹൂപ്പർ കൃത്യസമയത്ത് രാഹുലിന് പന്ത് കൈമാറുകയായിരുന്നു.
എന്നാൽ മറുപടി നൽകാൻ അധികം സമയമെടുത്തില്ല ബെംഗളൂരു. ക്ലെയ്ടൺ സിൽവയിലുടെ ബെംഗളൂരു എഫ്സി തിരിച്ചടിച്ചു. 29ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ഗോൾ പിറന്നത്. നിശുകുമാർ ഹെഡ് ചെയ്ത് പന്ത് ബ്ലാസ്റ്റേഴ്സ് പകുതിയിലേക്ക് പോയി. എന്നാൽ ലാറുവാതാരയുടെ മിസ്റ്റേക്ക് മുതലെടുത്ത സിൽവ കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തടിച്ചു കയറ്റി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി മറിഞ്ഞു. ബെംഗളൂരു എഫ്സിയുടെ താണ്ഡവമാണ് രണ്ടാം പകുതിയിൽ നടന്നത്. പ്രതിരോധം വീണപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കീഴടങ്ങി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !