കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു. ഇന്നലെ വൈകിട്ട് നടക്കാനിറങ്ങിയ എടച്ചലം സ്വദേശി ശങ്കരന്‍ (65) ആണ് ആക്രമണത്തിനിരയായത്. ഭാരതപ്പുഴയുടെ തീരത്ത് കൂടി നടക്കുന്നതിനിടെ പശുവിന്റെ കരച്ചില്‍ കേട്ട് അവിടേക്ക് ചെന്ന ശങ്കരനെ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
പുഴയുടെ തീരത്ത് ഗുരുതരമായി പരിക്കേറ്റ് രക്തമൊലിപ്പിച്ച് കിടന്ന ശങ്കരനെ അവിടെ ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് കണ്ടെത്തിയത്. അവര്‍ ആംബുലന്‍സ് വിളിച്ച് കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയായിരുന്നു ശങ്കരന്റെ മരണം. സംസ്‌കാരം ഇന്ന് നടത്തും.
ശങ്കരന്‍ വൈകിട്ട് നാലു മണിയോടെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയത്. ഭാരതപ്പുഴയുടെ തീരത്തുകൂടി നടക്കുന്നത് കണ്ടിരുന്നുവെന്നൂം നായ്ക്കളുടെ ശബ്ദം കേട്ടിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്നും ഇവര്‍ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !