ഗുരുവായൂര്‍ : കൊവിഡ് വ്യാപന സാഹചര്യത്തെ തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കി . ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും . ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 1500 പേര്‍ക്ക് ഇന്നു മുതല്‍ ചുറ്റമ്ബലത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്താം.
എന്നാല്‍ നാലമ്ബലത്തിലേക്ക് പ്രവേശനമില്ല . ചോറൂണ് ഒഴികെയുള്ള മറ്റു വഴിപാടുകള്‍ നടത്താം . ചെറിയ കുട്ടികളേയും 65 വയസ്സിനു മുകളിലുള്ളവരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല . കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കില്ല. വ്യാപാരികള്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമെ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. ദേവസ്വം ജീവനക്കാര്‍ക്കു കൊവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് . ഭക്തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്ബലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !