കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് പ്രക്ഷോഭം ശക്തമാക്കി കർഷകർ

0

കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രക്ഷോഭം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം തുടങ്ങും. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ വീണ്ടും ചർച്ചക്ക് വിളിച്ച്  കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.

എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ പിരിവ് അനുവദിക്കില്ല. ഡിസംബര്‍ 26 – 27 തിയ്യതികളില്‍ കര്‍ഷകര്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കത്തെഴുതും. 27ന് മൻ കി ബാത്ത് നടക്കവെ പാത്രം കൊട്ടി പ്രതിഷേധിക്കാനുമാണ് തീരുമാനം.

മഹാരാഷ്ട്രയിലെ 20 ജില്ലയില്‍ നിന്നുള്ള കർഷകർ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. മാർച്ച് 24ന് രാജസ്ഥാൻ അതിർത്തിയായ ഷജഹാൻപൂരിലെത്തും.പ്രതിഷേധം ലൈവാക്കിയതോടെ കിസാന്‍ ഏകത മോർച്ചയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പാലിച്ചില്ലെന്നാണ് ആരോപണം.

സര്‍ക്കാരുമായി ചർച്ചക്ക് പോകണമോ എന്നകാര്യത്തില്‍ കർഷകർ ഇന്ന് തീരുമാനമെടുക്കും. നിയമത്തെ പിന്തുണക്കുന്ന കർഷകരുമായുള്ള കൂടിക്കാഴ്ച കൃഷിമന്ത്രി തുടരുന്നുണ്ട്. വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും.

ഇതിനിടെ കാ‌ർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് കർഷകർ. എൻഡിഎ ഘടകക്ഷികളെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനോടകം ജെജെപി , ആർ‍എൽപി അടക്കമുള്ളഎൻഡിൻ ഘടകകക്ഷികൾ കർഷക പ്രക്ഷോഭത്തെ തുടർന്ന് സമ്മർദ്ദത്തിലാണ്.  കർഷകകരുമായുള്ള ചർച്ച പുനരാംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !