തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രി ഒക്ടോബർ 26 ന് പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും ( 26819 പേർക്കും ) ഇതിന്റെ ആനുകൂല്യം ലഭ്യമാകും. പ്രതിമാസം 1500 രൂപ നിരക്കിലാണ് ലഭിക്കുക. നവംബർ 1 മുതലാണ് അനുവദിക്കുക. ഡിസംബർ മാസം മുതലുള്ള ശമ്പള വിതരത്തിൽ ചെയ്യും. കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന വരെ ഇത് നൽകും. തുടർന്ന് റഫറണ്ടത്തിന് ശേഷം ശമ്പള പരിഷ്കരണ ചർച്ചകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത്രയും പേർക്കായി അധികമായി നൽകുന്നതിന് 4. 22 കോടി രൂപയുടെ സർക്കാരാണ്അ ഇപ്പോൾ നൽകുന്നത്. അത് കെഎസ്ആർടിസി ലാഭത്തിൽ ആകുന്നത് വരെ ശമ്പളത്തോടൊപ്പം സർക്കാർ തന്നെ നൽകുമെന്നും മന്ത്രി അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !