എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ കസ്റ്റഡിയില്‍

0

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോയ് എന്ന ഡ്രൈവറാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഈഞ്ചക്കലില്‍ വെച്ചാണ് പൊലീസ് ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തുന്നത്. ലോറിയും ഡ്രൈവറും നേമം പൊലീസ് സ്റ്റേഷനിലാണുള്ളത്.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ പിടികൂടിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്ത് വെച്ച് വാഹനാപകടത്തില്‍ എസ് വി പ്രദീപ് മരിച്ചത്. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇതുവരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജയ് ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഭാരത് ലൈവ് എഡിറ്റോറിയല്‍ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഹെറാള്‍ഡ് ന്യൂസ് ടി വി, വെബ് ദുനിയ മലയാളം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദീപിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പ്രദീപിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നടക്കം ഭീഷണിയുണ്ടായിരുന്നെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും കഴിഞ്ഞ ദിവസം കുടുംബം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !