വളാഞ്ചേരി മുനിസിപാലിറ്റിക്ക് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ള വളാഞ്ചേരി ടൂറിസ്റ്റ് ബംഗ്ലാവിലെ 53 സെൻറ് സ്ഥലത്ത് പുതിയ മുനിസിപൽ കെട്ടിടം നിർമ്മിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. മന്ത്രി കെ.ടി ജലീലിൻ്റെ ഇടപെടലുകളെ തുടർന്നാണ് പ്രസ്തുത ഭൂമിയിൽ മുനിസിപ്പൽ കെട്ടിട സമുച്ചയം പണിയാൻ അംഗീകാരം ലഭിച്ചിരിക്കുന്നത്.പ്രസ്തുത ഭൂമി 28/1/2016ലെG. O(P)n no: 64/2016 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം വർഷം കമ്പോള വിലയുടെ 2 ശതമാനം നിരക്ക് പ്രകാരം പാട്ട തുക നിശ്ചയിച്ച് 30 വർഷത്തേക്ക് പാട്ടം കൊടുക്കാനാണ് തീരുമാനമായിരിക്കുന്നത്.
ഭൂമി മുനിസിപാലിറ്റിക്ക് പുതിയ മുനിസിപൽ സമുച്ചയം പണി കഴിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ പ്രസ്തുത ഭൂമിയിൽ പാടില്ലന്നും ഭൂമി പാട്ടത്തിന് നൽകാനോ ദുരുപയോഗപെടുത്താനോ ധനകാര്യ സ്ഥാപനങ്ങളിൽ പണയപെടുത്താനോ പാടുള്ളതല്ലന്നും നിഷകർഷിച്ചിട്ടുണ്ട്.
വൈക്കത്തൂരിലെ ഈ ഭൂമിയിൽ മുനിസിപ്പൽ കെട്ടിട സമുച്ചയം നിർമ്മിക്കാൻ അനുമതി ലഭിച്ചത് ഏറെ ആശ്വാസകരമാകും. ഏറെ കാലമായി വീർപുമുട്ടി കഴിയുകയാണ് ഇപ്പോഴത്തെ മുനിസിപ്പൽ കാര്യാലയം. പുതിയ ആസ്ഥാന മന്ദിരം വരുന്നത് എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനകരമാകും. സാങ്കേതികത്വം ഏറെ ഉണ്ടായിരുന്ന ഈ വിഷയത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം അംഗീകരിപിക്കാൻ കഴിഞ്ഞത് മന്ത്രി ഡോ.കെ .ടി ജലീലിൻ്റെ ആത്മാർത്ഥമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !