കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂനയുടെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തന്നെയാണ് വികൂനയുടെ മാതാവിന്റെ മരണ വാർത്ത അറിയിച്ചത്. അദ്ദേഹത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ക്ലബ് അറിയിച്ചു. മാതാവ് മരണപ്പെട്ടു എങ്കിലും കിബു അമ്മയെ കാണാൻ ആയി നാട്ടിലേക്ക് മടങ്ങില്ല.
ക്ലബ് കിബു വികൂനയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി എങ്കിലും ടീമിനെ ഉപേക്ഷിച്ച് പോകാൻ അദ്ദേഹം തയ്യാറായില്ല. കൊറോണ പ്രോട്ടോക്കോളുകൾ ഉള്ളത് കൊണ്ട് തന്നെ കിബു നാട്ടിലേക്ക് പോയാൽ പിന്നെ തിരികെ ടീമിനൊപ്പം ചേരാൻ ഒരുപാട് സമയം എടുക്കും. ഇത് കണക്കിലെടുത്ത് ആണ് അദ്ദേഹം ഈ വേദനയിലും ഇത്ര വലിയ തീരുമാനം എടുത്തത്. കിബു വികൂനയുടെ പ്രൊഫഷണലിസത്തെ സല്യൂട്ട് ചെയ്യുന്നതായി ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.
The club expresses our deepest condolences to our manager @lakibuteka for the loss of his mother.
— K e r a l a B l a s t e r s F C (@KeralaBlasters) December 21, 2020
Our support will always be with him through this difficult phase and we salute his professionalism and commitment. pic.twitter.com/WTxgjXbIaI
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !