സംസ്ഥാനത്ത് കെപിസിസിയില് നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്ച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തെ കോണ്ഗ്രസില് തല്ക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വറും നേരത്തെ പ്രതികരിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്ഗ്രസില് തര്ക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്ശനങ്ങള് ഉയര്ന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള് തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്, വ്യക്തിഹത്യാ പരാമര്ശങ്ങള്, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള് എന്നിവ കേന്ദ്ര സര്ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !