റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ അനുമതി. ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. നവംബർ 24ന് ഇത് സംബന്ധിച്ച അപേക്ഷ ഫൈസർ കമ്പനി സൗദി ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകിയിരുന്നു. ഇതനുസരിച്ചാണ് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഫൈസർ കൊവിഡ് വാക്സിൻ വിതരണം ചെയ്യും. സ്വദേശികളും വിദേശികളും അടക്കം സൗദിയിൽ എല്ലാവർക്കും കൊറോണ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിൻ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാകും സൗദി അറേബ്യ. പതിനാറു വയസിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമാണ് കൊറോണ വാക്‌സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !