മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത

0

കോഴിക്കോട്
: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാതിരുന്നത് ഉചിതമായ തീരുമാനമെന്ന് സമസ്ത. തീവ്ര നിലപാടുള്ള മതരാഷ്ട്രവാദികളെ മാറ്റി നിര്‍ത്തണമെന്നാണ് സമസ്‌തയുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശികമായ കൂട്ടുകെട്ടാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സംഖ്യമുണ്ടാക്കിയാല്‍ എതിര്‍ക്കുമെന്നും ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയവര്‍ നശിക്കുമെന്നും സമസ്‌ത നേതാവ് ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലെ കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ നിന്നാണ് ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്. കോഴിക്കോട് നടന്ന പരിപാടിയില്‍ ജമാ അത്തെ ഇസ്ലാമി ഒഴികെയുള്ള എല്ലാ മുസ്ലിം സംഘടനകള്‍ക്കും ക്ഷണമുണ്ടായിരുന്നു.

നേരത്തെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി - യു.ഡി.എഫ് - മുസ്‌ലിം ലീഗ് നീക്കുപോക്കിനെതിരെ സമസ്ത രംഗത്തെത്തിയരുന്നു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അതിനാല്‍ അക്കാര്യങ്ങളില്‍ ഇടപെടില്ലെന്നും പറഞ്ഞ അദ്ദേഹം സഖ്യത്തിന്റെ ഗുണം അനുഭവിക്കുന്ന ലീഗ് തന്നെ അതിന്റെ ദോഷവും അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !