പരപ്പനങ്ങാടി: ഷോറൂമിന് മുന്നിൽ നിർത്തിയിട്ട ബൈക്കുകൾക്ക് കൂട്ടത്തോടെ തീപ്പിടിച്ചു. അപകടത്തിൽ അഞ്ച് ബൈക്കുകൾ പൂർണമായും ഒരു ബൈക്ക് ഭാഗികമായും കത്തിനശിച്ചു.
ഇന്നലെ വൈകിട്ട് 5: 20നാണ് സംഭവം. ബാറ്ററിയിൽ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം.
സംഭവം നടന്നയുടൻ പരിസരത്ത് ഉണ്ടായിരുന്ന ട്രോമാ കെയർ പ്രവർത്തകരായ ഹബീബ് ദിൽദാർ, റഫീക്ക് ബോംബെ, KMA ഹാഷിം, ഖാജ മുഹിയദ്ധീൻ, സമദ് ഗേറ്റ് വേ, തുടങ്ങിയവരും പരിസരത്തെ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !