ജനുവരി നാലു മുതൽ കോളേജുകൾ തുറക്കും; ക്ലാസുകൾ രണ്ട് ഷിഫ്റ്റുകളായി

0

സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ ആരംഭിക്കാൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക.

ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്‌നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതൽ കോളേജിൽ ഹാജരാകണം.

ഷിഫ്റ്റുകളായി ക്ലാസ്സുകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ലബോറട്ടറി സെഷനുകൾ, ഓൺലൈൻ ക്ലാസ്സുകൾ നടത്താനാകാത്ത മറ്റ് മേഖലകൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാകും ക്ലാസ്സുകൾ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസ്സ്. പത്ത് ദിവസത്തിനുശേഷം ക്ലാസുകൾ ആരംഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.
 
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !