കര്‍ഷക സമരത്തെ പിന്തുണയ്ക്കാനുള്ള നിയമസഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ഗ​വ​ർ​ണ​ർ

0

തിരുവനന്തപുരം
: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ വിശദീകരണം തള്ളിയത്. ഇതോടെ ബുധനാഴ്ച നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി.

ബുധനാഴ്ച ഒരുമണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്. ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്.

ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തിരമായി സഭ ചേരുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. പ്രത്യേക നിയമസഭ ചേരേണ്ട സാഹചര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനായിരുന്നു സര്‍ക്കാര്‍ പ്രത്യേക സമ്മനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ തേടിയത്. ഇതില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തള്ളുകയായിരുന്നു.

ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും നിയമസഭ ചേരേണ്ടതുണ്ടെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ സമ്മേളനം ചേരാന്‍ രാജ്ഭവന്റെ അനുമതി വേണമെന്നിരിക്കെ, ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അനുമതിക്കായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഗവര്‍ണറെ കണ്ടിരുന്നു.

പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം: ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മെ​ന്ന് കോ​ൺ​ഗ്ര​സ്

കാ​ർ​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​ജോ​സ​ഫ് തു​റ​ന്ന​ടി​ച്ചു.

ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​ഭ എ​ന്തു​വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഗ​വ​ർ​ണ​റ​ല്ല മ​റി​ച്ച് മ​ന്ത്രി​സ​ഭ​യാ​ണ്. മ​ന്ത്രി​സ​ഭ​യു​ടെ ശി​പാ​ർ​ശ അ​നു​സ​രി​ച്ച് സ​ഭ സ​മ്മേ​ളി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ ചെ​യ്യേ​ണ്ട​ത് കോ.​സി.​ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ഈ ​ന​ട​പ​ടി തീ​ർ​ത്തും അ​സാ​ധാ​ര​ണ​മാ​ണെ​ന്നും കാ​ർ​ഷി​ക നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച വി​ഷ​യം ഏ​റെ അ​ടി​യ​ന്ത്ര പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !