വണ്ടൂരില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച 'മോദി ഭക്ത' ദയനീയമായി പരാജയപ്പെട്ടു

0

വണ്ടൂരില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച 'മോദി ഭക്ത' ദയനീയമായി പരാജയപ്പെട്ടു. വണ്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച ടി പി സുല്‍ഫത്തിന് വെറും 56 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സീനത്ത് 961 വോട്ടുകള്‍ നേടി. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്വതന്ത്ര അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു.

മലപ്പുറം ജില്ലയില്‍ ബിജെപിക്കു വേണ്ടി മുസ്‌ലിം വനിത മത്സരിക്കുന്നത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കടുത്ത മോദി ആരാധികയാണ് താനെന്ന് പറഞ്ഞാണ് സുല്‍ഫത്ത് പ്രചാരണം നടത്തിയിരുന്നത്. മുത്തലാഖ് അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ തീരുമാനങ്ങളെടുത്തതാണ് ബിജെപിയിലേക്കടുക്കാന്‍ കാരണമായതെന്നും ഇവര്‍ പറഞ്ഞിരുന്നു. വണ്ടൂരില്‍ ആകെയുള്ള 15 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം പിടിച്ചു. ഏഴ് സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !