രാജ്യത്ത് കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കുന്ന ഉടന്‍ വാക്സീനേഷന്‍ ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്‍റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്‍റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമയവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്സിന്‍ ആദ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്സിന്‍ ലഭിക്കാന്‍ ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്. കുറഞ്ഞ വിലയക്ക് വാക്സിന്‍ ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 24 മണിക്കൂറും വാക്സിന്‍ നിര്‍മാണം നടന്നുവരികയാണ്.
കാത്തിരിപ്പ് നീളില്ല, ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തിലാണെന്നും മോദി പറഞ്ഞു.കോവിഡ് വാക്സിന്‍ ആദ്യമായി ലഭിക്കുന്നത് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കായിരിക്കും. വാക്സിന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ വലിയ തോതില്‍ നിര്‍മിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ട്. വാസ്തവത്തില്‍, ഇന്ത്യയുടെ തയാറെടുപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !