കർഷകപ്രക്ഷോഭം 29-ാം ദിവസത്തിലേക്ക്, രണ്ടു കോടി പേർ ഒപ്പിട്ട നിവേദനം ഇന്നു രാഷ്ട്രപതിക്ക്

0

കടുത്ത തണുപ്പിനെ വകവയ്ക്കാതെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം 29ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രണ്ടു കോടി ആളുകൾ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കും.കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ബാങ്ക് ജീവനക്കാർ ഉച്ചഭക്ഷണം ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

രാജസ്ഥാൻ -ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ ഇന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള 10000 കർഷകർ എത്തും. ഡൽഹി- ജയ്പൂർ ദേശീയപാത പൂർണ്ണമായും സ്തംഭിപ്പിക്കുന്നതായിരിക്കും ഫലം.

ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം ആവർത്തിക്കുന്നുണ്ടെങ്കിലും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഉള്ള ഒരു ചർച്ചക്കും തങ്ങൾ തയ്യാറല്ല എന്നാണ് കർഷകർ പറയുന്നത്. കേന്ദ്രസർക്കാർ കടുംപിടുത്തം തുടർന്നാൽ നാളെ മുതൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് ആണ് കർഷകർ ഇറങ്ങുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !