ജില്ലയില്‍ 404 പേര്‍ക്ക് രോഗബാധ 530 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 392 പേര്‍ക്ക്
ഉറവിടമറിയാതെ 10 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 4,401 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,703 പേര്‍
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 27) 404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 392 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 530 പേര്‍ ബുധനാഴ്ച രോഗമുക്തരായി ഇതോടെ ജില്ലയില്‍ ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 98,783 ആയി.
20,703 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,401 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 295 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 128 പേരും 97 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 527 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ബുധനാഴ്ച (ജനുവരി 27) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 01
ആലങ്കോട് 05
ആലിപ്പറമ്പ് 02
അമരമ്പലം  01
ആനക്കയം 03
അങ്ങാടിപ്പുറം 02
അരീക്കോട്  04
ആതവനാട് 03
ഊരകം 01
ചാലിയാര്‍ 03
ചീക്കോട്  03
ചേലേമ്പ്ര  06
ചെറുകാവ്  01
ചോക്കാട് 03
എടക്കര  04
എടപ്പാള്‍  03
എടവണ്ണ  02
ഇരിമ്പിളിയം 01
കാലടി 01
കാളികാവ്  04
കല്‍പകഞ്ചേരി 01
കണ്ണമംഗലം 02
കരുളായി  04
കരുവാരക്കുണ്ട് 04
കാവനൂര്‍  04
കീഴാറ്റൂര്‍  02
കീഴുപറമ്പ് 01
കോഡൂര്‍ 07
കൊണ്ടോട്ടി  08
കൂട്ടിലങ്ങാടി  02
കോട്ടക്കല്‍  06
കുറുവ 04
കുറ്റിപ്പുറം  02
കുഴിമണ്ണ 01
മക്കരപ്പറമ്പ് 02
മലപ്പുറം  56
മമ്പാട് 04
മഞ്ചേരി 07
മങ്കട  02
മാറഞ്ചേരി  05
മേലാറ്റൂര്‍ 02
മൂന്നിയൂര്‍  08
മൂര്‍ക്കനാട്  04
മൂത്തേടം 02
മൊറയൂര്‍  01
മുതുവല്ലൂര്‍ 09
നന്നമ്പ്ര 06
നന്നംമുക്ക് 01
നെടിയിരുപ്പ് 01
നിലമ്പൂര്‍  11
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 02
പള്ളിക്കല്‍ 02
പാണ്ടിക്കാട്  08
പരപ്പനങ്ങാടി 06
പെരിന്തല്‍മണ്ണ  04
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 05
പെരുവെള്ളൂര്‍ 04
പൊന്മള 04
പൊന്നാനി  02
പൂക്കോട്ടൂര്‍ 03
പോരൂര്‍  05
പുലാമന്തോള്‍  03
പുളിക്കല്‍  03
പുല്‍പ്പറ്റ 02
പുറത്തൂര്‍ 01
പുഴക്കാട്ടിരി 02
താനാളൂര്‍ 01
തലക്കാട് 02
തവനൂര്‍  01
താഴേക്കോട് 02
തേഞ്ഞിപ്പലം  07
തിരുവാലി 09
തൃക്കലങ്ങോട്  12
തൃപ്രങ്ങോട്  01
തുവ്വൂര്‍ 02
തിരൂര്‍  04
തിരൂരങ്ങാടി  06
ഊര്‍ങ്ങാട്ടിരി 04
വളാഞ്ചേരി  03
വളവന്നൂര്‍ 02
വള്ളിക്കുന്ന്  10
വട്ടംകുളം 01
വാഴയൂര്‍  01
വഴിക്കടവ്  05
വെളിയങ്കോട് 01
വേങ്ങര  31
വെട്ടത്തൂര്‍  01
വെട്ടം 03
വണ്ടൂര്‍  14


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !